Breaking...

9/recent/ticker-posts

Header Ads Widget

ആരോഗ്യ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു



ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി  കോളേജ് ഓഫ് എന്‍ജിനീയറിങ് കിടങ്ങൂര്‍ NSS യൂണിറ്റും ജില്ലാ ആരോഗ്യവകുപ്പും സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പല്‍  ഡോ: ബി. വി. മാത്യു  ഉദ്ഘാടനം ചെയ്തു, കൂടല്ലൂര്‍ ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ ഹെല്‍ത്ത്  ഇന്‍സ്‌പെക്ടര്‍  ജോജി എയ്ഡ്സ് ദിന സന്ദേശം നല്‍കി. കായംകുളം വിമലയും സംഘവും കഥാപ്രസംഗം അവതരിപ്പിച്ചു. NSS  പ്രോഗ്രാം ഓഫീസര്‍ ആദില്‍  നാസര്‍, വോളന്റിയര്‍ സെക്രട്ടറിമാരായ ജിനു ജോസഫ്, ആദിത്യ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments