കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ നിയന്ത്രണംവിട്ട പിക്കപ് ജീപ്പ് റോഡിന് കുറുകെ മറിഞ്ഞു. പന്നഗം പാലത്തിന് സമീപം ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കറുകച്ചാലില്‍ മല്‍സ്യം എത്തിച്ചശേഷം തിരികെ പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. മഴപെയ്ത് നനഞ്ഞ റോഡില്‍ തെന്നിയ ജീപ്പ് മതിലില്‍ ഇടിച്ചാണ് മറിഞ്ഞത്. വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതിവിതരണവും തടസ്സപ്പെട്ടു. അയര്‍ക്കുന്നം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
0 Comments