സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി 1 മുതല്‍ 7 വരെ കൊല്ലപ്പള്ളി യില്‍ നടക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ പഞ്ചായത്ത് സ്റ്റേഡിയം, കൊടുമ്പിടി വിസിബ് സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിസിബ് കൊടുമ്പിടി, എവെര്‍ഗ്രീന്‍ കടനാട്, സിറ്റി ക്ലബ് കൊല്ലപ്പള്ളി എന്നിവയുടെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാന സബ്ജൂനിയര്‍ മത്സരങ്ങള്‍ ഡിസംബര്‍ 28 മുതല്‍ 31 വരെ നടക്കും. കേരള പോലീസ് , കെഎസ്ഇബി, ബി പി സി എല്‍, ഇന്ത്യന്‍ കസ്റ്റംസ് എന്നീ ടീമുകളിലെ പുരുഷ വനിതാ താരങ്ങള്‍ വിവിധ ജില്ലാ ടീമുകളിലായി മത്സരിക്കും. രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലായി 14 ജില്ലകളിലെയും പുരുഷ- വനിത, ആണ്‍കുട്ടികള്‍- പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായി 56 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. എല്ലാദിവസവും വൈകുന്നേരം 5 മുതല്‍ 7 വരെ കൊല്ലപ്പള്ളി പഞ്ചായത്ത് സ്റ്റേഡിയത്തിലും, ഏഴു മുതല്‍ കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടെക്‌നിക്കല്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ കുര്യാക്കോസ് ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ കണ്‍വീനറുമായ ജയ്‌സണ്‍ പുത്തന്‍കണ്ടം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജെറി ജോസ് തുമ്പമറ്റം, തങ്കച്ചന്‍ കുന്നുംപുറം, കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു, പഞ്ചായത്ത് മെമ്പര്‍മാരായ ജെയ്‌സി സണ്ണി, സോമന്‍ വി ജി, സന്തോഷ് കൊട്ടാരം, ജെയ്‌മെന്‍ നടുവിലെക്കുറ്റ് എന്നിവര്‍ പങ്കെടുത്തു.
0 Comments