പാലാ നഗരസഭയില്‍ റീജിയണല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ 10 ദിവസം നീളുന്ന ട്രെയിനിംഗിന് തുടക്കമായി. കേക്ക് ആന്‍ഡ് ഫാസ്റ്റ് ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. ഉപജില്ല വ്യവസായ ഓഫീസര്‍ സിനോ ജേക്കബ് മാത്യു മുഖ്യ വിഷയാവതരണം നടത്തി.
0 Comments