Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശന തിരുനാളാഘോഷം



പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശന തിരുനാളാഘോഷങ്ങളോടനുബന്ധിച്ച്  വൈകിട്ട്   ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടന്നു. കുരിശുപള്ളി ജംഗ്ഷനില്‍ നിന്നു ആരംഭിച്ച പ്രദക്ഷിണത്തില്‍ പ്രാര്‍ത്ഥനകളുമായി നിരവധി ഭക്തര്‍ പങ്കെടുത്തു. ഫാദര്‍ ബെന്നി കന്നുവെട്ടിയേല്‍ വചന സന്ദേശം നല്‍കി. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് ഫാദര്‍ ജിസ്‌മോന്‍ മരങ്ങാലില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാദര്‍ ചാക്കോ വണ്ടന്‍ കുഴിയില്‍ സന്ദേശം നല്‍കും. ഫാദര്‍ ജോസ് നെടുങ്ങാട്ട് വിശുദ്ധ കുര്‍ബ്ബാന ആശീര്‍വദിക്കും.




Post a Comment

0 Comments