ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഏറ്റുമാനൂര്‍ യൂണിറ്റ് ഭാരവാഹികള്‍ ചുമതലയേറ്റു. യൂണിറ്റ് പ്രസിഡണ്ടായി ഡോക്ടര്‍ വി.വി. സോമന്, സെക്രട്ടറിയായി ഡോക്ടര്‍ ബില്ലിക്സ് വിനായക്, ട്രഷറര്‍ ആയി ഡോക്ടര്‍ അഫ്സല് അസീസ് എന്നിവരും വനിതാ വിഭാഗം ചെയര്‍പേഴ്സണായി ഡോക്ടര്‍ തങ്കമ്മ സോമനും തിരഞ്ഞെടുക്കപ്പെട്ടു. തെള്ളകം എസ്- കാലിബര്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഇന്സ്റ്റലേഷന് ചടങ്ങില്‍ ഐ എം എ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോക്ടര്‍ ജോസഫ് മാണി മുഖ്യ അതിഥിയായിരുന്നു. ഐ എം എ പ്രസിഡന്റ് ഡോക്ടര്‍ സാമുവല്‍ കോശി ഇന്സ്റ്റലേഷന് ചടങ്ങുകള്‍ നിര്‍വഹിച്ചു. ഐഎംഎ ഭാരവാഹികളായ ഡോക്ടര്‍ ടി. യു.സുകുമാരന്‍,ഡോക്ടര്‍മാരായ സിറിയക് തോമസ്, പി. സുകുമാരന്‍, രാജലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.പരിസ്ഥിതി മിത്ര അവാര്‍ഡ് നേടിയ എല്‍സി തോമസിനെ ചടങ്ങില്‍ ആദരിച്ചു.
0 Comments