മൂന്നിലവ് കൂട്ടക്കല്ലിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു 7 പേര്‍ക്ക് പരിക്ക്. പ്ലാശനാല്‍, വലിയകാവുപുറം വഴി മൂന്നിലവിന് പോയ കുഴിത്തോട്ട് ബസാണ് അപകടത്തില്‍പെട്ടത്. ഇറക്കം ഇറങ്ങിവന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ മതിലില്‍ ഇടിപ്പിച്ച് നിര്‍ത്തുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റ് തകര്‍ത്താണ് ബസ് ഭിത്തിയിലിടിച്ച് മറിഞ്ഞത്. ഡ്രൈവറുടെ മനസാന്നിധ്യം മൂലമാണ് വലിയ അപകടം ഒഴിവായത്. അപകടത്തില്‍ ഡ്രൈവറുടെ തലയ്ക്ക് പരിക്കേറ്റു. യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പാലാ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
0 Comments