Breaking...

9/recent/ticker-posts

Header Ads Widget

പാലാ സിവില്‍ സ്റ്റേഷന് സമീപം ഗതാഗത നിയന്ത്രണം



പാലാ സിവില്‍ സ്റ്റേഷന് സമീപം ബൈപാസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവിലുള്ള തകര്‍ന്ന പഴയ റോഡ് പൂര്‍ണ്ണമായും പൊളിച്ച് നീക്കാനുളള നടപടികള്‍ ആണ് ആരംഭിച്ചത്.   റോഡില്‍ തടസ്സമായി നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു ഓട നിര്‍മ്മാണവും പൂര്‍ത്തിയായി. സിവില്‍ സ്റ്റേഷന്‍ മുതല്‍ R.V ജംഗ്ക്ഷന്‍ വരെയാണ് ഗതാഗത നിയന്ത്രണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരും വരെയാണ് നിയന്ത്രണം. പാലാ അമലോത്ഭവ ജൂബിലി തിരുന്നാള്‍ പ്രമാണിച്ച് ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിയ്ക്കുവാന്‍ ബൈപാസ് റോഡ് അടിയന്തിരമായി പണി തീര്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃധര്‍.




Post a Comment

0 Comments