കോട്ടയം കാരിത്താസ് ആശുപത്രിയും, പുതുവേലി ക്ലബ്ബും, കെ.സി.സി പുതുവേലി യൂണിറ്റും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പുതുവേലി സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളി പാരീഷ് ഹാളിലാണ് സുജീവനം 2022 സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നത്. കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍ റവ. ഫാ. ജോയിസ് നന്ദികുന്നേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പുതുവേലി സെന്റ്. ജോസഫ് പള്ളി വികാരി റവ. ഫാ. ജോണ്‍ കണിയാറുകുന്നേല്‍, രേഖ വെള്ളത്തൂവല്‍, പുതുവേലി ക്ലബ് പ്രസിഡന്റ് ലൂക്കോസ് എം.എല്‍, ആല്‍വിന്‍ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ ഡോ. ദീപക് ദേവരാജന്‍ (ന്യൂറോളജി), ഡോ. ശ്രീനാഥ് ആര്‍ ( എന്‍ഡോക്രൈനോളജി ) ഡോ. ഷാരോണ്‍ രാജ് (കമ്മ്യൂണിറ്റി മെഡിസിന്‍), ഡോ. ആന്റണി ജേക്കബ് (കാര്‍ഡിയോളജി), ഡോ. സണ്ണി ജോര്‍ജ് (ഗ്യാസ്‌ട്രോ എന്ററോളജി), എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments