Breaking...

9/recent/ticker-posts

Header Ads Widget

ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിലെ ട്രൈക്വാല്‍വ് മാറ്റിവച്ച് കോട്ടയം കാരിത്താസ് ആശുപത്രി പുതു ചരിത്രം രചിച്ചു



ശസ്ത്രക്രിയ കൂടാതെ  ഹൃദയത്തിലെ  ട്രൈക്വാല്‍വ് മാറ്റിവച്ച് കോട്ടയം  കാരിത്താസ്  ആശുപത്രി പുതു ചരിത്രം രചിച്ചു. ഈ സൗകര്യമുള്ള മധ്യതിരുവിതാംകൂറിലെ ആദ്യത്തെ ആശുപത്രിയാണ് കാരിത്താസ്. ട്രൈക്യുസ്പിഡ് വാല്‍വിലെ പ്രശ്‌നങ്ങള്‍ കാരണം കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ബാധിച്ച് ശ്വാസതടസ്സത്തോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട എഴുപതുകാരിയായ മറിയാമ്മ ഫിലിപ്പോസ് എന്ന  രോഗിക്കാണ് ശസ്ത്രക്രിയ കൂടാതെ  ഹൃദയത്തിലെ  ട്രൈക്വാല്‍വ് മാറ്റിവക്കല്‍  പ്രക്രിയ  കാരിത്താസ്  ആശുപത്രിയില്‍  നടന്നത് .പ്രായാധിക്യത്തെ തുടര്‍ന്ന്  ഹൃദയ വാല്‍വുകള്‍ ചുരുങ്ങുകയോ ലീക്ക് ചെയ്യുകയോ ചെയ്യുന്നത് മൂലം ഉയര്‍ന്ന രക്തസമ്മര്‍ദം, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയവ ഉണ്ടാവുന്ന അവസ്ഥയില്‍, അപൂര്‍വമായി മാത്രം ചെയ്യപ്പെടുന്ന, ഹൃദയം തുറക്കാതെയുള്ള അതിനൂതനമായ ശസ്ത്രക്രിയയാണ്  ട്രൈക്വാല്‍വ് മാറ്റിവയ്ക്കല്‍. വര്‍ഷങ്ങളായി ഹൃദയം  തുറന്ന് വാല്‍വുകള്‍  വെക്കുക എന്ന ശസ്ത്രക്രിയയാണ് ഈ  രംഗത്തു തുടര്‍ന്ന്  വന്നത്. ഹൃദയത്തിലെ  അയോട്ടിക് വാല്‍വ്  മാറ്റിവെക്കുന്ന ടാവി  എന്ന  നൂതന  ശസ്ത്രക്രിയ വര്‍ഷങ്ങളായി  നിലവിലുണ്ടായിരുന്നെങ്കിലും ട്രൈക്യുസ്പിഡ് വാല്‍വിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  ഹൃദയം തുറന്ന ശസ്ത്രക്രിയ തന്നെ  വേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍  ഈ  നൂതന വിദ്യയിലൂടെയുള്ള   ട്രൈക്വാല്‍വ് മാറ്റിവക്കല്‍ പ്രായാധിക്യത്തെ തുടര്‍ന്ന് രോഗ ബാധിതരാകുന്നവര്‍ക്ക് ഒരു ആശ്വാസമായി മാറുകയാണ്. കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ ദീപക്ക് ഡേവിഡ്‌സണിന്റെ മേല്‍ നോട്ടത്തില്‍, കാരിത്താസ് ഹാര്‍ട്ട് ഇന്റിറ്റിയൂട്ട് മേധാവി ജോണി ജോസഫ്, ഡോ. രാജേഷ് രാമന്‍കുട്ടി, ഡോ.നിഷാ പാറ്റാനി, ഡോ.ജോബി കെ. തോമസ്, ഡോ.തോമസ് ജോര്‍ജ്ജ് എന്നിവരടങ്ങിയ സംഘമാണ്   ട്രൈക്വാല്‍വ് മാറ്റിവക്കല്‍ പ്രക്രിയ  വിജയകരമായി  പൂര്‍ത്തിയാക്കിയത്.




Post a Comment

0 Comments