Breaking...

9/recent/ticker-posts

Header Ads Widget

ഹൈമാസ്റ്റ് ലൈറ്റുകള്‍ മിഴിതുറന്നു



ഏറ്റുമാനൂരില്‍ പുതിയ ഹൈമാസ്റ്റ് ലൈറ്റുകള്‍ മിഴിതുറന്നു.. ബുധനാഴ്ച വൈകിട്ട് നഗരസഭയുടെ നേതൃത്വത്തിലാണ് ഏറ്റുമാനൂര്‍ ക്ഷേത്ര പരിസരത്തെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിപ്പിച്ചത്. ശബരിമലയുടെ ഇടത്താവള ഫണ്ട് ഉപയോഗിച്ച് ആണ് ഏറ്റുമാനൂര്‍ നഗരസഭ മഹാദേവ ക്ഷേത്ര പരിസരത്ത് ഏഴിടങ്ങളില്‍  ഹൈമാസ്റ്റ് ലൈറ്റുകള്‍  സ്ഥാപിച്ചത്. കോവിഡ് പ്രളയ പ്രതിസന്ധി കാലഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയ  14 ലക്ഷത്തോളം രൂപയാണ് നഗരസഭ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി വിനിയോഗിച്ചത്. നഗരസഭാ അധ്യക്ഷ ലൗലി  ജോര്‍ജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വി. എസ്. വിശ്വനാഥന്‍, ഉഷ സുരേഷ്, സുരേഷ് വടക്കേടം, രശ്മി ശ്യാം  എന്നിവര്‍ സ്വിച്ച് ഓണ്‍ ചടങ്ങില്‍ പങ്കു ചേര്‍ന്നു.




Post a Comment

0 Comments