ഏറ്റുമാനൂര്‍ കുരിശുമല സെന്റ് എഫ്രേംസ് പള്ളി ദേവാലയ കൂദാശ ഡിസംബര്‍ 11-ന് വൈകുന്നേരം 4.30 -ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ പാലാ രൂപതയുടെ ആദ്യ പള്ളിയും, രത്നഗിരി സെന്റ് തോമസ് പള്ളിയുടെ കീഴിലുള്ള കുരിശുപള്ളിയുമാണ്. 2020 - ലാണ് പള്ളി നിര്‍മാണം ആരംഭിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 400 അടി ഉയരത്തിലുള്ള പള്ളി ഒരു വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 11-ന് വൈകുന്നേരം നാലിന് പള്ളിയുടെ വെഞ്ചരിപ്പ് കര്‍മം പാലാ മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. ആറിന് പൊതു സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ജോസ് അഞ്ചേരില്‍ അധ്യക്ഷത വഹിക്കും. പത്ര സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സാബു തോമസ് ഊന്നുകല്ലേല്‍ , കൈക്കാരന്മാരായ ടോമി കാശാംകാട്ടേല്, ലീയോ മേനാച്ചേരി എന്നിവര്‍ പങ്കെടുത്തു.
0 Comments