കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് കമ്മ്യൂണിറ്റി നഴ്‌സിംഗ് വിഭാഗവും, എന്‍.എസ്.എസ് യൂണിറ്റും ഗ്രാമീണ മേഖലയില്‍ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുവാന്‍ ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ മരങ്ങാട്ടിക്കാല വാര്‍ഡ് ദത്തെടുക്കുന്നു. വാര്‍ഡിലെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു ഗ്രാമം വിദ്യാര്‍ഥികള്‍ ദത്തെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച രാവിലെ പത്തരയ്ക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. സേവാഗ്രാം സ്‌പെഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇ.എസ് ബിജു അധ്യക്ഷനായിരുന്നു. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വി.കെ.ഉഷ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ബെറ്റി പി കുഞ്ഞുമോന്‍, ഏറ്റുമാനൂര്‍ കുടുംബാരോഗ്യകേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആശ ജോ ആന്‍ മുരളി, നഴ്‌സിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ബീന, മുനിസിപ്പല്‍ കൗണ്‍സിലര്‍ തങ്കച്ചന്‍ കോണിക്കല്‍, ഫാദര്‍ പ്രിന്‍സ്, റാണി ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു. നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍, ലഹരിക്കെതിരെ തെരുവുനാടകം, ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ലഘുനാടകം എന്നിവ ഉള്‍പ്പെടുന്ന ബോധവല്‍ക്കരണ പരിപാടി ചാരെ 2022 അരങ്ങേറി. കൂടാതെ ആരോഗ്യ പ്രദര്‍ശനവും ഉണ്ടായിരുന്നു.
0 Comments