Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.



ഏറ്റുമാനൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.  ഏറ്റുമാനൂര്‍ ഓണം തുരുത്ത് വട്ടക്കുന്നേല്‍ അനു എ. കുമാര്‍  (27), ഓണം തുരുത്ത് ശ്രീ കോവില്‍ ശ്രീജിത്ത് വി  (41), ഓണം തുരുത്ത് മറവൂര്‍ തെക്കേതില്‍ പ്രദീപ് (42), ഓണം തുരുത്ത് കരുവള്ളിയില്‍ രഘു  (47) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അയല്‍വാസിയായ ജിതിന്‍ എന്നയാളെയാണ് ഇവര്‍ കൊലപ്പെടുത്താന്‍  ശ്രമിച്ചത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ ഓണംതുരുത്ത് ഭാഗത്ത് പടക്കം പൊട്ടിക്കുകയും തുടര്‍ന്ന് സ്‌കൂള്‍ ഭാഗത്തേക്ക് എടുത്ത് എറിയുകയും ചെയ്തു. ജിതിന്‍ ഇത് ചോദ്യം ചെയ്തതിനുള്ള വിരോധം മൂലമാണ് നാലുപേരും ചേര്‍ന്ന് ജിതിനെ ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ,ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.ഐ മാത്യു പി. പോള്‍, സി.പി.ഒ മാരായ മനോജ് കെ.പി, ഡെന്നി, സിനോയ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments