ഏറ്റുമാനൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിന് ജനറേറ്റര്‍ വാങ്ങുന്നതിന് തോമസ് ചാഴികാടന്‍ എം.പി യുടെ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു. വൈദ്യുതി തടസ്സം നേരിടുമ്പോള്‍ പകരം സംവിധാനമില്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആശ ജോ ആന്‍ മുരളിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് എം.പി അടിയന്തരമായി തുക അനുവദിച്ചത്. നിലവില്‍ എന്‍.ആര്‍.എച്ച്.എം മുഖേന ഏറ്റുമാനൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിന് രണ്ടേമുക്കാല്‍ കോടി രൂപയുടെ മുതല്‍മുടക്കില്‍ പുതിയ മന്ദിര നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്.
0 Comments