Breaking...

9/recent/ticker-posts

Header Ads Widget

ഗ്രാമീണം മുത്തോലിയുടെ നേതൃത്വത്തില്‍ ഇക്കോ ഷോപ്പ് പ്രവര്‍ത്തനമാരംഭിക്കുന്നു



ഗ്രാമീണം മുത്തോലിയുടെ നേതൃത്വത്തില്‍ ഇക്കോ ഷോപ്പ് പ്രവര്‍ത്തനമാരംഭിക്കുന്നു. പുലിയന്നൂര്‍ വായനശാലാ ബില്‍ഡിംഗ്‌സില്‍ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 ന് മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വഹിക്കും. കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് മുത്തോലി പഞ്ചായത്തില്‍  ആരംഭിച്ച ഗ്രാമീണം മുത്തോലി അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി വിവിധ കൃഷികള്‍ ആരംഭിച്ച് കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുകയാണ്. വിഷരഹിത മുത്തോലി എന്ന ലക്ഷ്യവുമായ നൂതന രീതിയിലുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളാണ് സൊസൈറ്റി നടത്തുന്നത്. നെല്ല്, കപ്പ, പച്ചക്കറികള്‍ തുടങ്ങിയ കൃഷികള്‍ നടത്തി വിളവെടുപ്പുകള്‍ തുടങ്ങി.രണ്ടാം ഘട്ടത്തില്‍ കാര്‍ഷിക വിപണി ആരംഭിക്കാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. മുത്തോലി ഗ്രാമപഞ്ചായത്തും, കൃഷിഭവനും, ഗ്രാമീണം മുത്തോലിയും ചേര്‍ന്ന് ഇക്കോ ഷോപ്പ്  ആരംഭിക്കുന്നത്. ഗ്രാമീണം ഉല്‍പ്പന്നങ്ങള്‍, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍, മറ്റു ജില്ലകളില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍, പലചരക്ക് വിഭാഗം, പഴവര്‍ഗ്ഗങ്ങള്‍, ഗ്രാമീണം കറിപൗഡറുകള്‍, വെളിച്ചെണ്ണ, കട്ട് ചെയ്ത വെജിറ്റബിള്‍ തുടങ്ങിയവ ഇക്കോ ഷോപ്പില്‍ ലഭ്യമാകും. ഗ്രാമീണം മുത്തോലിയുടെ കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ തുടര്‍ന്ന് ആരംഭിക്കും. മുത്തോലി പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുകയാണ് ഗ്രാമീണം മുത്തോലി ലക്ഷ്യമിടുന്നത്   യോഗത്തില്‍ പ്രസിഡന്റ് എന്‍.കെ ശശികുമാര്‍ അധ്യക്ഷനായിരിക്കും. ബിജെപി സംസ്ഥാന വക്താവ് അഡ്വക്കേറ്റ് എന്‍.കെ നാരായണന്‍ നമ്പൂതിരി ഭക്ഷ്യസുരക്ഷാ പദ്ധതി പ്രഖ്യാപനം നടത്തും. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി മീനാഭവന്‍ ഇക്കോ ഷോപ്പ് പ്രഖ്യാപനം നിര്‍വഹിക്കും. പാലാ രൂപത വികാരി ജനറല്‍ റവറന്റ് ഡോക്ടര്‍ ജോസഫ് മലേപ്പറമ്പില്‍, ശ്രീമദ് വീതസംഗാനന്ദ ജി മഹാരാജ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, റൂബി ജോസ്, അനില മാത്തുക്കുട്ടി, രാജന്‍ മുണ്ടമറ്റം, അഡ്വക്കേറ്റ് രാജേഷ് പല്ലാട്ട്, ഗ്രാമീണം വൈസ് പ്രസിഡന്റ് സി.എസ് സിജുമോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രകാശ് സക്കറിയ, അര്‍ജുന്‍ റാം ശങ്കര്‍, ഷീബ വിനോദ്, എന്‍.കെ ശശികുമാര്‍, സിജുമോന്‍ സി.എസ്, പ്രദീപ് കെ.സി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments