Breaking...

9/recent/ticker-posts

Header Ads Widget

ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു



പാലാ നഗരപ്രദേശത്തെ മൂന്ന് പ്രധാന ജംഗ്ഷനുകള്‍ പ്രഭാപൂരിതമാക്കുന്നതിനായി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. മുണ്ടുപാലം, കുരിശുപള്ളി കവല, ലൈബ്രറി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ്  പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചത്. ശബരിമല തീര്‍ത്ഥാടന പാതയിലെ ഈ പ്രധാന ജംഗ്ഷനുകളിലെ വെളിച്ചക്കുറവിന് ഇതോടെ പരാഹാരമായി. എം.പി ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജോസ്.കെ.മാണി എം.പി നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര ,ലീന സണ്ണി, ഷാജു തുരുത്തന്‍, ബൈജു കൊല്ലം പറമ്പില്‍, തോമസ് പീറ്റര്‍, ബിജി ജോജോ ,സാവിയോ കാവുകാട്ട്,ജോസ് ചീരാംകുഴി ,ഷിബ ജിയോ, നീന ചെറുവള്ളി, മായാപ്രദീപ്,ജോസ്സു കുട്ടി പൂവേലി, ജയ്‌സണ്‍മാന്തോട്ടം, ബിജു പാലൂ പടവന്‍, ജോജോ കുടക്കച്ചിറ ,ജോര്‍ജ്കുട്ടി ചെറുവള്ളി, കെ.അജി, ബോബി കുറിച്ചിയില്‍, തങ്കച്ചന്‍ ഇല്ലം, ബിന്നിച്ചന്‍ ഇടേട്ട് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു.




Post a Comment

0 Comments