പാലാ റിവര്‍വ്യൂറോഡില്‍ വലിയ പാലത്തിന് താഴെയുള്ള ഭാഗങ്ങളില്‍ വെള്ളക്കെട്ട് മൂലം റോഡ് തകര്‍ന്നിരുന്ന ഭാഗത്ത് ഇന്റ്റര്‍ലോക്ക് പാകാന്‍ ഉള്ള നടപടികള്‍ക്ക് തുടക്കമായി. ഈ ഭാഗത്ത് വെള്ളക്കെട്ട് മൂലം ഇവിടെ ടാര്‍ ചെയ്താലും ടാറിംഗ് പൊളിഞ്ഞ് കുഴികള്‍ രൂപപ്പെടുന്ന സാഹചര്യം ആണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ ആണ് ഇന്റ്റര്‍ലോക്ക് ഉപയോഗിച്ച് റോഡ് സുരക്ഷിതമാക്കാന്‍ PWD അധികൃതര്‍ തീരുമാനിച്ചത് . റിവര്‍വ്യൂറോഡ് റീടാറിംഗ് നടത്താനും തീരുമാനമായിട്ടുണ്ട് . റോഡ് റീ ടാറിംഗിനായി46 ലക്ഷം രൂപയാണ് അനുവദിച്ചിരിയ്ക്കുന്നത് . വര്‍ക്ക് ടെന്‍ഡര്‍ ചെയ്ത് കരാര്‍ എടുക്കുകയും ചെയ്തു കഴിഞ്ഞു മഴ മാറിയാല്‍ ഉടന്‍ ജോലികള്‍ ആരംഭിയ്ക്കുമെന്നും അധികൃതര്‍ പറഞ്ഞു
0 Comments