Breaking...

9/recent/ticker-posts

Header Ads Widget

മണ്ണാറപ്പാറ പള്ളിയുടെ ശതോതര സുവര്‍ണ ജൂബിലി ആഘോഷത്തിന് സമാപനമായി



കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയുടെ ശതോതര സുവര്‍ണ ജൂബിലി ആഘോഷത്തിന്  സമാപനമായി.    ജൂബിലി സമാപന പരിപാടികളുടെയും വിശുദ്ധ ഫ്രാന്‍സിസ് സേവിയേറിന്റെ തിരുനാളിന്റെയും  ഭാഗമായി സമാപനയോഗത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജൂബിലി സമാപന സന്ദേശം നല്‍കി.  തോമസ് ചാഴികാടന്‍ എം. പി, മോന്‍സ് ജോസഫ് എം എല്‍. എ, എന്നിവരും പങ്കെടുത്തു പ്രസംഗിച്ചു. വികാരി ഫാദര്‍ എബ്രഹാം കുപ്പപുഴയ്ക്കല്‍, ഫോറോനാ വികാരിമാര്‍, മുന്‍വികാരിമാര്‍, മുന്‍ സഹവികാരിമാര്‍, ഇടവകാംഗങ്ങളായ വൈദികര്‍, സമീപ ഇടവക വൈദികര്‍, സന്യസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫാദര്‍ ജോസഫ് തെരുവില്‍, ഫാദര്‍ മൈക്കില്‍ ചാത്തംകുന്നേല്‍, ഫാദര്‍ തോമസ് വലിയവീട്ടില്‍, കൈക്കാരന്മാര്‍, വിവിധ കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments