കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ആയി LDF- CPMലെ ത്രേസ്യമ്മ സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായിരുന്ന ജോയി കല്ലുപുരയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ LDFലെ ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ 6 വോട്ടുകള്‍ ലഭിച്ചപ്പോള്‍, എതിര് സ്ഥാനാര്‍ത്ഥി UDF കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി K.R ശശിധരന് നായര്‍ക്ക് 4 വോട്ടുകളും ലഭിച്ചു. ഒരു CP1 അംഗവും, ഒരു സ്വതന്ത്ര അംഗവും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. കടപ്ലാമറ്റം പഞ്ചായത്തിലെ 13-ാം വാര്‍ഡ് പ്രതിനിധിയാണ് തേസ്യമ്മ സെബാസ്റ്റ്യന്‍. LDFലെ മുന്‍ധാരണ പ്രകാരം CPM അംഗത്തിന് രണ്ടരവര്ഷക്കാലത്തേക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്.
0 Comments