ആളുകളെ കബളിപ്പിച്ച് വാഹനവും പണവും തട്ടിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി മാന്നാര്‍ പൂഴിക്കോല്‍ ക്രിസ്റ്റഫര്‍ ഭവന്‍ ഷാജി സി.ജെ (61) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തലയോലപ്പറമ്പ് സ്വദേശിയില്‍ നിന്നും ആശുപത്രിയില്‍ പോകുന്നതിനായി കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് മേടിച്ചു കൊണ്ടുപോയി തിരികെ നല്‍കാതെ ഒരു വര്‍ഷക്കാലമായി കബളിപ്പിച്ച് നടക്കുകയായിരുന്നു. ഇതുകൂടാതെ മുന്‍പ് മാന്നാറിലുള്ള വീട്ടമ്മയുടെ വസ്തു വിറ്റുകിട്ടിയ തുകയായ 20 ലക്ഷം രൂപ മറ്റൊരു വസ്തു വാങ്ങി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് തട്ടിയെടുക്കുകയും ചെയ്ത കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. തലയോലപ്പറമ്പ് പള്ളികവല ഭാഗത്ത് സുവിശേഷ പ്രവര്‍ത്തനം നടത്തിവരുന്ന കാലയളവില്‍ ആണ് ഇയാള്‍ വിശ്വാസികളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തി വന്നിരുന്നത്. തലയോലപ്പറമ്പ് സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ കോട്ടയത്ത് നിന്നും പിടികൂടുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷന്‍ എസ്.ഐ ദീപു റ്റി.ആര്‍, എസ്.ഐ മാരായ സുദര്‍ശനന്‍, സിവി എന്‍.ജി, എ.എസ്.ഐ സുശീലന്‍, സി.പി.ഒ മാരായ മുഹമ്മദ് ഷെബിന്‍, പ്രിയ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
0 Comments