കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വം സമാധാനപരവുമായി നടത്തുന്നതിന് ഹൈക്കോടതി പ്രത്യേകം നിരീക്ഷകനെ നിയമിച്ചതായി യുഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ ആവശ്യമായ പോലീസിനെ വിന്യസിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്കും കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസറോടും കോടതി നിര്‍ദ്ദേശിച്ചതായും കള്ളവോട്ട് തടയാന്‍ പോളിംഗ് സ്റ്റേഷനും സമീപപ്രദേശങ്ങളും ക്യാമറ നിരീക്ഷത്തിലാക്കണമെന്നും റിട്ടേണിംഗ് ഓഫീസര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയതായി യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. നാലാം തീയതി കടുത്തുരുത്തി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ആണ് വോട്ടെടുപ്പ് നടക്കുക. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് നേതാക്കളായ സുനു ജോര്‍ജ്, യു.പി ചാക്കപ്പന്‍, എന്‍.മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments