കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കടുത്തുരുത്തി ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്നു. ശക്തമായ പോലീസ് സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. പോളിംഗ് വൈകിട്ട് നാലിന് അവസാനിച്ചു. ഹൈക്കോടതി നിര്‍ദേശത്തുടര്‍ന്ന് പ്രത്യേക അഭിഭാഷക കമ്മീഷന്‍ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനെത്തിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വീറോടും വാശിയോടും കൂടിയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ആറാം തീയതി കോടതിക്ക് നല്‍കുവാന്‍ അഡ്വക്കേറ്റ് കമ്മീഷണറോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
0 Comments