കോട്ടയം മെഡിക്കല്‍ കോളേജിലും പരിസരപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായി. ഡോക്ടര്‍ അടക്കം നിരവധി പേര്‍ക്ക് കടിയേറ്റത് ആശങ്കയ്ക്കിടയാക്കി. രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും അടക്കം ഭീഷണി ഉയര്‍ത്തിയ തെരുവ് നായ്ക്കളെ പിടികൂടി. ഡോഗ് ക്യാച്ചര്‍ ജയകുമാറിന്റെ നേതൃത്വത്തിലാണ് തെരുവ് നായ്ക്കളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റിയത്. നിലവില്‍ രണ്ട് നായ്ക്കള്‍ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.
0 Comments