കോട്ടയം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിദ്യാര്‍ത്ഥികള്‍ക്കായി തോമസ് ചാഴിക്കാടന് എം.പി യുടെ വികസന ഫണ്ടില്‍ നിന്നും പുതിയ ബസ് അനുവദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമീണ മേഖലകളില്‍ എത്തുന്നതിനായാണ് പുതിയ ബസ് നല്‍കിയത്.പുതിയ ബസിന്റെ ഫ്ളാഗ് ഓഫ് തോമസ് ചാഴികാടന് എം.പി നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി.കെ ജയശ്രീ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ശങ്കര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം ഡോക്ടര്‍ റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, പഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കു ചേര്‍ന്നു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രാമീണ മേഖലയില്‍ പഠന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എത്തുന്നതിനായാണ് എം.പി ഫണ്ടില്‍ നിന്നും 23.3 ലക്ഷം രൂപ അനുവദിച്ചത്.
0 Comments