Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പാലാ ഡിവിഷനല്‍ കുടുംബ സംഗമം നടന്നു.



കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പാലാ ഡിവിഷനല്‍ കുടുംബ സംഗമം ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബാലകൃഷ്ണപിള്ള സമ്മേളനം  ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അസോസിയേഷന്‍ ഡിവിഷനല്‍ പ്രസിഡന്റ്  രാമദാസ് പാണംതെക്കേതില്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി സൈഫുദ്ദീന്‍, സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ്  അസോസിയേഷന്‍ നേതാവുമായ എന്‍.അരവിന്ദാക്ഷന്‍ നായര്‍, ജില്ലാ പ്രസിഡണ്ട് മനോഹരന്‍, കെ.ജെ.സാറാമ്മ, അച്ചാമ്മ ഈപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.




Post a Comment

0 Comments