വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ധര്‍ണാ സമരം നടത്തി. 5 വര്‍ഷത്തിലൊരിക്കല്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക, 70 വയസ് പിന്നിട്ടവര്‍ക്ക് വര്‍ധിത പെന്‍ഷന്‍ നടപ്പാക്കുക, പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഒന്നിച്ചുനല്കുക, മെഡിസെപ് പദ്ധതിയിലെ ന്യൂനതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. പാലാ സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന ധര്‍ണ കെഎസ്എസ്പിയു സംസ്ഥാന വൈസ് പ്രസിഡന്റ് എബ്രഹാം തോണേക്കര ഉദ്ഘാടനം ചെയ്തു. പിജെ ജോസഫ് അധ്യക്ഷനായിരുന്നു. ഇഎം തോമസ്, കെപി വിജയകുമാര്‍, എഎം മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments