കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറിയും, ഒരു നേന്ത്രക്കുലയും വീട്ടുമുറ്റത്ത് എന്ന പദ്ധതി കുറവിലങ്ങാട് കൃഷിഭവനിലൂടെ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് ഉള്ള വാഴ വിത്തുകളുടെ വിതരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി നിര്‍വഹിച്ചു.കുറവിലങ്ങാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഗോവിന്ദപുരം കോളനിയിലെ മുഴുവന്‍ വീടുകളിലും പദ്ധതിയുടെ ഭാഗമായി വാഴ വിത്തുകള്‍ നട്ടു. ഈ പദ്ധതിയിലൂടെ കുറവിലങ്ങാട് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ഓണക്കാലത്ത് നേന്ത്രവാഴക്കുലയും പച്ചക്കറികളും ലഭിക്കും വിധമാണ് കൃഷിരീതി.
0 Comments