ശശി തരൂരിന്റെ പരിപാടികളില്‍ നിന്നും വിട്ടു നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍. പാലായില്‍ K.M ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന DCC പ്രസിഡന്റ് നാട്ടകം സുരേഷ് നേരത്തെ സ്ഥലത്തെത്തി കുടുംബാംഗങ്ങളും സംഘാടകരുമായി സംസാരിച്ച് മടങ്ങി. K.M ചാണ്ടിയുടെ സേവനങ്ങളെയും K. M ചാണ്ടി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ച നാട്ടകം സുരേഷ് ശശി തരൂരിനൊപ്പം വേദി പങ്കിടുന്നതൊഴിവാക്കുകയായിരുന്നു. പാര്‍ട്ടിയുടെ ചട്ടകൂടിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.
0 Comments