Breaking...

9/recent/ticker-posts

Header Ads Widget

മെഗാ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ബോധവത്കരണ ക്ലാസും



ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 B യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. പരിപാടിയുടെ ഉല്‍ഘാടനം കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജുവിന്റെ അധ്യക്ഷതയില്‍  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീല ബാബു നിര്‍വഹിച്ചു. ചിറ്റാര്‍ പള്ളി വികാരി Dr. ഷാജി ജോണ്‍, ലയണ്‍സ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ എമിരേറ്റ്‌സും പാലാ അല്‍ഫോന്‍സാ കോളേജ് എന്‍എസ്എസ് യൂണിറ്റും കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററുമായി സഹകരിച്ചായിരുന്നു പരിപാടി.  NSS പ്രോഗ്രാം ഓഫീസര്‍മാരായ Dr. മറിയമ്മ മാത്യു,  Dr. സിമിമോള്‍  സെബാസ്റ്റ്യന്‍, NSS വോളന്റീര്‍ സെക്രട്ടറിമാരായ ഗൗരികൃഷ്ണ S, കീര്‍ത്തന റെജി എന്നിവര്‍ നേതൃത്വം നല്‍കി. Dr. സുമ സാറാ കുര്യന്‍ ബോധവത്കരണ ക്ലാസ്സ് നടത്തി.




Post a Comment

0 Comments