Breaking...

9/recent/ticker-posts

Header Ads Widget

ഭാഗ്യം തുണച്ചതും, ലോട്ടറി വ്യാപാരിയുടെ സത്യസന്ധതയും ഉഴവൂര്‍ സ്വദേശി ബാബുവിനെ ലക്ഷാധിപതിയാക്കി.



ഭാഗ്യം തുണച്ചതും ലോട്ടറി വ്യാപാരിയുടെ സത്യസന്ധതയും ഉഴവൂര്‍ സ്വദേശി ബാബുവിനെ ലക്ഷാധിപതിയാക്കി. കേരള ലോട്ടറിയുടെ വെള്ളിയാഴ്ച നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പാലായിലെ ശ്രീശങ്കര ലോട്ടറി ഏജന്‍സിയില്‍ നിന്നും വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. N 8086219 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ഉഴവൂര്‍ സ്വദേശി ബാബു വാങ്ങിയ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്.. ബാബു ഇന്നു രാവിലെ ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിനെ വിളിച്ച് ഇതേ നമ്പറിലുള്ള 12 ടിക്കറ്റുകള്‍ ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റ് അപ്പോള്‍ തന്നെ മാറ്റിവയ്ക്കുകയും ചെയ്തു. വൈകീട്ട് ലോട്ടറി അടിച്ച വിവരവും പ്രമോദ് തന്നെയാണ് ബാബുവിനെ അറിയിച്ചത്. താന്‍ പറഞ്ഞ നമ്പറിലുള്ള ടിക്കറ്റുകള്‍ മാറ്റിവയ്ക്കാനും സമ്മാനം നേടിയ വിവരം അപ്പോള്‍ തന്നെ അറിയിക്കാനും പ്രമോദ് തയ്യാറായതിലുള്ള സന്തോഷത്തിലാണ് ബാബു. സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഏല്പിച്ചിരിക്കുകയാണ് ബാബു .ഇത് മൂന്നാം തവണയാണ് ശ്രീശങ്കര ലോട്ടറി ഏജന്‍സിയിലേയ്ക്ക് ഒന്നാം സമ്മാനമെത്തുന്നത്.




Post a Comment

0 Comments