Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനം-മണര്‍കാട് ബൈപ്പാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി



ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം എത്തിച്ച് ബൈപ്പാസ് റോഡില്‍ തള്ളുന്നതായി പരാതി.  പട്ടിത്താനം-മണര്‍കാട്  ബൈപ്പാസ് റോഡില്‍, റോഡിന്റെ ഇരു സൈഡിലും മാസങ്ങളായി കക്കൂസ് മാലിന്യം  തള്ളുന്നതായാണ് പരാതി. പട്ടിത്താനം-മണര്‍കാട് ബൈപ്പാസിന്റെ മൂന്നാം റീച്ചിലാണ് സ്ഥിരമായി ടാങ്കര്‍ ലോറിയില്‍ എത്തിച്ച കക്കൂസ് മാലിന്യം  പുറന്തള്ളുന്നത്. പ്രഭാത-സായാഹ്ന സവാരിക്കാരടക്കം ഇതു സംബന്ധിച്ച് അധികൃത കേന്ദ്രങ്ങളില്‍ പരാതിപ്പെട്ടെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.




Post a Comment

0 Comments