Breaking...

9/recent/ticker-posts

Header Ads Widget

മാന്നാനം മേഖലയില്‍ ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷമായി.



അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 15, 17,18 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മാന്നാനം മേഖലയില്‍  ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷമായി.  കിണറിലും വൃക്ഷലതാദികളിലും  ഒച്ചിന്റെ സാന്നിധ്യം രൂക്ഷമായത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഉപ്പ് ഉപയോഗിച്ചാണ് ഒച്ചിനെ കൊന്നൊടുക്കുന്നത്. ഇതുമൂലം ഉണ്ടാകുന്ന അസഹ്യമായ ദുര്‍ഗന്ധം  സഹിക്കുവാന്‍ കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഒച്ചിനെ അശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍  തലച്ചോറിന് ബാധിക്കുന്ന മെനഞ്ചൈറ്റിസ് പോലുള്ള അസുഖങ്ങള്‍ പിടിപെടും എന്നാണ് ജനങ്ങള്‍ ഭയപ്പെടുന്നത്.  രാത്രികാലമാകുന്നതോടെയാണ് ഒച്ചുകള്‍ കൂട്ടത്തോടെ  പുറത്തെത്തുന്നത്. ഭയപ്പാടില്‍ ആയ നാട്ടുകാര്‍  ഒച്ച് ശല്യം സംബന്ധിച്ച് അധികാരികളോട് പരാതിപ്പെട്ടെങ്കിലും പ്രതിരോധ സംവിധാനങ്ങള്‍ ഒന്നും നടപ്പാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.




Post a Comment

0 Comments