ഞാവള്ളിക്കുന്നേല്‍ ഗ്രൂപ്പും, ഏഷ്യന്‍ പെയിന്റ്സും ചേര്‍ന്ന് ചേര്‍പ്പുങ്കല്‍ മരിയ പെയിന്റസില് ക്രിസ്മസ്-ന്യൂ ഇയര്‍ സന്ദേശയാത്ര സംഘടിപ്പിച്ചു. ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഫൊറോനാ പള്ളി വികാരി ഫാദര്‍ ജോസഫ് പാനാംപുഴ ഉദ്ഘാടനം ചെയ്തു. ചേര്‍പ്പുങ്കല്‍ ടൗണ്‍ ചുറ്റി നടന്ന സന്ദേശയാത്രയ്ക്കു ശേഷം ഏഷ്യന്‍ പെയിന്റ്സിന്റെ അള്‍ട്ടിമ പ്രൊട്ടെക് പെയിന്റ് ലോഞ്ചിംഗും നടന്നു. സിനിമാതാരം ദുര്‍ഗാകൃഷ്ണയാണ് പ്രോഡക്ട് ലോഞ്ചിംഗ് നിര്‍വഹിച്ചത്. കനത്ത മഴയെയും, വേനലിനെയും അതിജീവിക്കുന്ന പെയിന്റുകള്‍ കാണാന്‍ സാന്താക്ലോസ് എത്തുന്നതും, ഫുട്ബോള്‍ വേള്‍ഡ് കപ് പ്ലയേഴ്സിന്റ കട്ടൗട്ടുകളുമെല്ലാം കുട്ടികള്‍ വിക്ഷിക്കുന്നതും ശ്രദ്ധയാകര്‍ഷിച്ചു. കുട്ടികള്‍ സാന്താക്ലോസിനെ വീക്ഷിക്കുന്നതും ആകര്‍ഷകമായി. ക്രിസ്മസ്-ന്യൂ ഇയര്‍ ആലോഷങ്ങളോടനുബന്ധിച്ച് എല്ലാ പര്‍ച്ചേസിനും സമ്മാനങ്ങള്‍ ഉണ്ടാകുമെന്ന് എം.ഡി ജോസ് ഞാവള്ളികുന്നേല്‍ പറഞ്ഞു.
0 Comments