ചെറുപുഷ്പ മിഷന്‍ലീഗ് അതിരമ്പുഴ മേഖല പ്ലാറ്റിനം ജൂബിലി സമാപനവും, പ്രേഷിത റാലിയും ഡിസംബര്‍ 4ന് നടക്കും. അതിരമ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പാരീഷ് ഹാളിനു മുന്നില്‍ നിന്നുമാരംഭിക്കുന്ന റാലിയുടെ ഫ്‌ളാഗോഫ് ഫൊറോന ഡയറക്ടര്‍ ഫാദര്‍ ആന്‍ഡ്രൂസ് കുന്നത്ത് നിര്‍വ്വഹിക്കും. സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം ഫാദര്‍ ജോസഫ് മുണ്ടകത്തില്‍ ഉദ്ഘാടനം ചെയ്യും.കെ.ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജയിംസ് മുല്ലശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. മാസ്റ്റര്‍ എബല്‍ ബിനോയി അദ്ധ്യക്ഷനായിരിക്കും. ഫാദര്‍ ആന്‍ഡ്രൂസ് പാണംപറമ്പില്‍, ഫാദര്‍ ജോസഫ് ഈറ്റോലില്‍, ഫാദര്‍ ആന്‍ഡ്രൂസ് കുന്നത്ത്, സിജോ ആന്റണി, തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ സച്ചിന്‍ കുന്നത്ത്, ബോബി തോമസ് വടാശ്ശേരില്‍, ആകാശ് ഐക്കരക്കുന്നേല്‍, ഷിബു കിഴക്കേക്കുടിയില്‍, സന്തോഷ് തുണ്ടേപ്പറനമ്പില്‍, ക്രിസ്റ്റി സണ്ണി എന്നിവര്‍ പങ്കെടുത്തു.
0 Comments