മുട്ടുചിറ റൂഹാദക്കുദീശാ ഫൊറോനാ പള്ളിയില്‍ രാക്കുളി തിരുനാളിന് കൊടിയേറി. വികാരി ഫാദര്‍ അബ്രഹാം കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. പ്രധാന തിരുനാള്‍ ആഘോഷ ചടങ്ങ് ജനുവരി 6ന്നടക്കും. കൊടിയേറ്റ് കര്‍മ്മത്തോട് അനുബന്ധിച്ച് ഷംശാബാദ് രൂപത സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കൊല്ലംപറമ്പിലിനു സ്വീകരണം നല്‍കി .മുട്ടുചിറ ബൈബിള്‍ കണ്‍വെന്‍ഷനും തുടക്കം കുറിച്ചു. ജനുവരി നാലുവരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഡിവൈന്‍ പോട്ട ടീമിലെ റവറന്റ് ഫാദര്‍ ആന്റണി പയ്യപ്പിള്ളിയാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് 3.30ന് പാലാ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ച 15 നവവൈദീകരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി അര്‍പ്പിക്കും. രാത്രി 7.30ന് നവപ്രദക്ഷിണ സംഗമം, രാക്കുളി ദീപം തെളിയിക്കല്‍. ശേഷം പട്ടണപ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ ജനുവരി ആറിന് രാവിലെ പത്തിന് തിരുനാള്‍ റാസ, സന്ദേശം ഗ്രേറ്റ് ബ്രിട്ടന്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം നല്‍കും. തുടര്‍ന്ന് പൂജ്യ രാജാക്കന്മാരുടെ കുമ്പിടില്‍ ചടങ്ങ് നടക്കും.
0 Comments