പാലാ ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി. വൈകീട്ട് 6.30 ന് പാലാ കത്തീഡ്രല്‍ വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ളാലം പഴയ പള്ളിയില്‍ നിന്നും പ്രദക്ഷിണമായാണ് തിരുനാള്‍ പതാക കുരിശു പള്ളിയിലെത്തിച്ചത്. നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനകളോടെ കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്തു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ CYML നാടകോത്സവത്തിനും തുടക്കമായി. ഡിസംബര്‍ 8 നാണ് ജൂബിലി തിരുനാളാഘോഷം നടക്കുന്നത്. മരിയന്‍ റാലി, ബൈബിള്‍ ടാബ്ലോ, ടൂ വീലര്‍ ഫാന്‍സി ഡ്രസ് തുടങ്ങിയ പരിപാടികള്‍ ഡിസംബര്‍ 8 ന് നടക്കും.
0 Comments