വണ്‍ തൗസന്‍ഡ് ട്രിങ്കറ്റ്‌സ് എക്‌സിബിഷന്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഡിസംബര്‍ 10 നു നടക്കും. ഹോം മേക്കേഴ്‌സ് എക്‌സിബിഷന്‍ സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍ ഉദ്ഘാടനം ചെയ്യും.വനിതാ സംരഭകരുടെ കൂട്ടായ്മയാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഡ്രസ്സ് മെറ്റീരിയല്‍സ്, ഫുഡ് പ്രോഡക്ടസ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 8:30 വരെയാണ് എക്‌സിബിഷന്‍ നടക്കുന്നത്. കേരളം, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള വീട്ടമ്മമാരാണ് വിവിധ ഉത്പന്നങ്ങളുമായി എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ഏഴു മാസമാസക്കാലമായി തയ്യാറാക്കിയ ഉത്പന്നങ്ങളുമായാണ് ഇവര്‍ എക്‌സിബിഷന് എത്തുന്നത്. മേളയില്‍ പാലാ മരിയ സദനത്തിന്റെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. 2500 രൂപ മുതലുള്ള ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളും മേളയില്‍ ലഭ്യമാകുമെന്ന് സംരംഭക ധന്യാ സുജിത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
0 Comments