Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഓഫീസ് അടിച്ചു തകര്‍ത്തതായി പരാതി.



പാലാ ടിമ്പര്‍ മര്‍ച്ചന്റ്  അസോസിയേഷന്‍ ഓഫീസ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ അടിച്ചു തകര്‍ത്തതായി പരാതി. അക്രമണത്തില്‍ പരിക്കേറ്റ അസോസിയേഷന്‍ ഭാരവാഹികളെ പാലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ അസോസിയേഷന്‍ ഭാരവാഹികളായ ജയ്‌സണ്‍ മുടക്കാലില്‍, രാജു മണ്ണ്‌ചെരുവില്‍ തുടങ്ങിയവരെ  പാലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ ആശുപത്രിയില്‍ എത്തിയ സാമൂഹ്യവിരുദ്ധര്‍ രാജു മണ്ണുചെരുവിലിനെ സന്ദര്‍ശിക്കാന്‍ എത്തിയ മകന്‍ ജോമിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ജോമിനെയും പാലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഓഫീസില്‍ നടത്തിയ ആക്രമണത്തില്‍  ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് നാശനഷ്ടം വരുത്തിയിട്ടുണ്ട്. എന്നാല്‍ പോലീസില്‍ പരാതിപ്പെട്ടിട്ടും വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്നും ഭാരവാഹികള്‍ പരാതിപ്പെട്ടു. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞകടമ്പില്‍ പറഞ്ഞു.




Post a Comment

0 Comments