Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഓഫീസില്‍ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍



പാലാ ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഓഫീസില്‍ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമം പോലീസ് കണ്ടില്ല എന്ന് അഭിനയിക്കുകയാണെന്നും ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ്  ജയ്‌സണ്‍ മുടക്കാലിയും, ഭാരവാഹികളും അസോസിയേഷന്‍ ഓഫീസില്‍ ഇരിക്കുന്ന സമയത്ത് ഓഫീസിലേക്ക് അതിക്രമിച്ചു കയറി ജയ്‌സനെയും സഹപ്രവര്‍ത്തകരായ രാജു മണ്ണുചെരുവില്‍ ഉള്‍പ്പെടെയുള്ള ആളുകളെ ക്രൂരമായി മര്‍ദ്ദിക്കുകയും ഗുരുതര പരുക്ക് ഏല്‍പ്പിക്കുകയും ചെയ്തു.  ജയിസണ്‍ കഴുത്തില്‍ അണിഞ്ഞിരുന്ന രണ്ടര പവന്‍തുക്കം വരുന്ന സ്വര്‍ണ കൊന്തമാലയും , പോക്കറ്റില്‍ കിടന്ന 22500 രൂപയും  അതിക്രമികള്‍ അപഹരിച്ച് കടന്നു കളയുകയാണുണ്ടായത്. തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളുകളെ വീണ്ടും കയ്യേറ്റം ചെയ്യുവാന്‍ ഡി.വൈ.എഫ്.ഐ സംഘം ആശുപത്രിയില്‍ എത്തുകയും പരിക്കേറ്റ  രാജുവിന്റെ മകന്‍ ജോമിനെ പോലീസിന്റെ സാന്നിധ്യത്തില്‍ ആശുപത്രിയില്‍ വച്ച് ആക്രമിക്കുകയും  ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടും പോലീസ് നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകിട്ട് 5 ന് പാലാ കുരിശുപള്ളി ജംഗ്ഷനില്‍  ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും ഭാരവാഹികളായ ജയ്‌മോന്‍ പുളിന്താനം, കുര്യച്ചന്‍ വാളിപ്ലാക്കല്‍, രാജു മണ്ണുചെരുവില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.




Post a Comment

0 Comments