കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെയും ഏറ്റുമാനൂര്‍ ടൗണ്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. പി എഫ് ആര്‍ ഡി എ നിയമം പുന പരിശോധന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കുക, 70 വയസ്സ് പിന്നിട്ടവര്‍ക്ക് വര്‍ദ്ധിത പെന്‍ഷന്‍ അനുവദിക്കുക, മെഡിക്കല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രകടനവും ധാരണയും സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ പേരൂര്‍ക്കലില്‍ നിന്നും പ്രകടനം ടൗണ്‍ ചുറ്റി സമ്മേളന നഗരിയില്‍ എത്തി. തുടര്‍ന്ന് ചേര്‍ന്ന സമ്മേളനം ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ യൂണിയന്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.വി. ജോഷി അധ്യക്ഷനായിരുന്നു. സംഘടന നേതാക്കളായ എം. എസ്.ചന്ദ്രന്‍, കെ.കെ. സോമന്‍, രാധമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു
0 Comments