ശബരിമല തീര്‍ത്ഥാടകരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് ശബരിമലയിലും ശരണപാതകളിലും പ്രധാന ഇടത്താവളങ്ങളിലും ഞായറാഴ്ച അനുഭവപ്പെട്ടത്. കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രം, മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ ഞായറാഴ്ച അയ്യപ്പഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്ര ഭാരവാഹികളുടെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ദേവസ്വം ബോര്‍ഡിന്റെയും മേല്‍ നോട്ടത്തില്‍ അയ്യപ്പഭക്തര്‍ക്കും ക്ഷേത്രദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കും പ്രസാദഊട്ട് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തില്‍ ആതുര സേവനം അടക്കം സജ്ജമാക്കിയിട്ടുമുണ്ട്. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവിലൂടെ ദിനംപ്രതി 80,000 ത്തില്‍ അധികം അയ്യപ്പ ഭക്തരാണ് എത്തുന്നത്.
0 Comments