Breaking...

9/recent/ticker-posts

Header Ads Widget

മുത്തോലി പഞ്ചായത്തില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ക്യാമ്പയിന് തുടക്കമായി.



തപാല്‍ വകുപ്പിന്റെ നേത്യത്വത്തില്‍ മുത്തോലി പഞ്ചായത്തില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ക്യാമ്പയിന് തുടക്കമായി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ബോണസ്സ് ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി മുത്തോലി പഞ്ചായത്തില്‍  സമ്പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മുത്തോലി  പഞ്ചായത്തില്‍ ക്യാമ്പയിന്‍  ആരംഭിച്ചത്. ഉയര്‍ന്ന ബോണസ്സ്  ഇന്‍ഷ്വറന്‍സ് പരിരക്ഷ, ആദായ നികുതി ഇളവ് എന്നിവ ലഭിക്കുന്ന PLI പദ്ധതിയില്‍ 18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക്   അംഗങ്ങളായി ചേരാം. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഡിപ്ലോമ, ബിരുദ ധാരികള്‍ക്കും  പ്രത്യേക ആനുകൂല്യം ലഭിക്കും. പെണ്‍കുട്ടികളുടെ വിവാഹ-വിദ്യാഭ്യാസ ആവശ്യത്തിനുള്ള സുകന്യ സമൃദ്ധി പദ്ധതിയില്‍ 10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ചേര്‍ക്കാനും കാമ്പയിന്റ ഭാഗമായി സൗകര്യമൊരുങ്ങും. ക്യാമ്പയിന്റെ ഭാഗമായി  തപാല്‍ ജീവനക്കാര്‍  പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും വീടുകളില്‍  വരും ദിവസങ്ങളില്‍ നേരിട്ട് എത്തി  ജനങ്ങളെ  പദ്ധതിയില്‍ ചേര്‍ക്കും. പദ്ധതിയുടെ ഉദ്ഘാടനം മുത്തോലി പഞ്ചായത്ത് ഹാളില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ജി രഞ്ജിത്ത് മീനാഭവന്‍ നിര്‍വ്വഹിച്ചു. തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്‍ മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് കെ.കെ വിനു അധ്യക്ഷത വഹിച്ചു. ഡവലപ്‌മെന്റ് ഓഫീസര്‍ ഡി ഹര്‍ഷ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ  എന്‍.കെ ശശികുമാര്‍, ഫിലോമിന ഫിലിപ്പ്, സിജുമോന്‍, എമ്മാനുവല്‍ പനയ്ക്കല്‍, ജയശ്രീ, ഷീബ റാണി, ആര്യ, പഞ്ചായത്ത് സെക്രട്ടറി രാജീവ് വി.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments