Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ പ്രാലേല്‍പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ യോഗം



നീണ്ടൂര്‍ പ്രാലേല്‍പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി വി.എന്‍ വാസവന്‍ പരിസരവാസികളുടെ യോഗം വിളിച്ചു. കുമരകം ഭാഗത്തു നിന്നും ഇപ്പോള്‍ ധാരാളം വാഹനങ്ങള്‍ പ്രാലേല്‍ പാലത്തില്‍ കുടിയാണ് പോകുന്നത്. അതിനാല്‍ കേണത്തേട്ട് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് ശേഷം പ്രാലേല്‍പാലം പൊളിക്കാം എന്ന് മന്ത്രി അറിയിച്ചു. ഈ കാലയളവില്‍ ഏറ്റെടുക്കേണ്ട സ്ഥലം അളന്ന് കല്ലിടുവാനും ബാക്കി നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുവാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് , ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ തോമസ് കോട്ടൂര്‍ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പമ്മ തോമസ് , PWD എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ , അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ,  തുടങ്ങിയ ഉദേഗസ്ഥരും പഞ്ചായത്ത് മെംബര്‍മാരായ എം.കെ ശശി ,പി ഡി ബാബു , ആലിസ് ജോസഫ് , കൈപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ ബാലൃഷ്ണന്‍ത ബാബു ജോര്‍ജ് , എം.സ് ഷാജി റ്റോമി തേനാകരയില്‍ , ജോസ്‌മോന്‍ ജോസ്, സിബിള്‍ തറയ്ക്കല്‍ ,ജെയ്‌സണ്‍ പ്ലാച്ചേരില്‍ , ജോസി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments