റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മ്മാണത്തിനു തയ്യാറാവണമെന്ന് റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍ രാഘവന്‍. കാര്‍ബണ്‍ ക്രെഡിറ്റ് ആനുകൂല്യങ്ങളടക്കം റബ്ബര്‍ കൃഷിക്ക് ലഭ്യമാക്കാന്‍ റബ്ബര്‍ ബോര്‍ഡ് ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാലായില്‍ കേരളത്തിലെ ആദ്യത്തെ റബ്ബര്‍ അധിഷ്ഠിത ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയായ റബ് ഫാമിന്റെ ഓഫീസ് മന്ദിരം ഡോ കെ.എന്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. പാലാ കേന്ദ്രമായി 25 റബ്ബര്‍ ഉത്പാദക സംഘങ്ങളിലെ 300 ഓളം കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച റബ്ബര്‍ അധിഷ്ഠിത ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയാണ് റബ് ഫാം. റബ് ഫാം ചെയര്‍മാന്‍ ഡോ ജേക്കബ് മാത്യു അദ്ധ്യക്ഷനായിരുന്നു. റബ്ബര്‍ ബോര്‍ഡ് അംഗം പി രവീന്ദ്രന്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ ബിന്ദു, ഡോ സിബി വര്‍ഗീസ്, സന്തോഷ് കുമാര്‍, പ്രൊഫസര്‍ കെ.സി സെബാസ്റ്റ്യന്‍, കെ.എസ് മാത്യു, സിസില്‍ വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments