സര്‍വ്വശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന സഹവാസ ക്യാമ്പ് കളത്തൂര്‍ കുര്യം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടന്നു. ഭിന്നശേഷി കുട്ടികളെയും, സാധാരണ കുട്ടികളെയും ഉള്‍പ്പെടുത്തിയാണ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രകൃതി സൗഹൃദ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി നിര്‍വഹിച്ചു. പരിമിതികളെ മനക്കരുത്താല്‍ അതിജീവിച്ച് മികവിലേക്ക് ഉയര്‍ന്ന അത്ഭുത പ്രതിഭയായ ഗൗരി പ്രദീപ് മുഖ്യ അതിഥിയായിരുന്നു. ഫ്‌ലാഷ് മോബ്, സാന്‍ഡ്രെ, കൃഷിത്തോട്ടം, നാടക കളരി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു. ക്യാമ്പിന്റെ സമാപന സമ്മേളനം കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി രാംനാഥ് ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോക്ടര്‍ കെ.ആര്‍. ബിന്ദുജി അധ്യക്ഷനായിരുന്നു. കുറവിലങ്ങാട് ബി.ആര്‍.സി പ്രതിനിധി സതീഷ് ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അല്‍ഫോന്‍സാ ജോസഫ്, കളത്തൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു സി.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബി.ആര്‍.സി ട്രെയിനര്‍ റീന എസ് ആനന്ദ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഷീബ ജോസഫ്, രമ്യ ടി. ആര്‍, ട്രെയിനേഴ്‌സ്, സ്‌പെഷ്യല്‍ എഡ്യു ക്കേറ്റേഴ്‌സ്, കോഡിനേറ്റേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments