എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ പാലാ വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്‍ക്കായി സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം 'സെന്‍സിറൈസേഷന്‍' പ്രോഗ്രാം സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഊര്‍ജ്ജ സംരക്ഷണ അവബോധം വളര്‍ത്തുന്നതിനായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. പാലാ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പ്രോഗ്രാം പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ അഭിമുഖത്തിലാണ് ഊര്‍ജ്ജ സംരക്ഷണ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്. ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഊര്‍ജ്ജ സംരക്ഷണപോസ്റ്റര്‍ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളും പ്രോഗ്രാമില്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജോയിന്‍ കോഡിനേറ്റര്‍ ദിനേശ് സെബാസ്റ്റ്യന്‍ പാലാ എ ഇ ഒ ശ്രീകല അധ്യക്ഷയായിരുന്നു. പാലാ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ലിന്‍സി എം അഗസ്റ്റിന്‍, ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മേരിക്കുട്ടി ജോസഫ് , ജോര്‍ജ് മജോ, പാലാ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാബുജാന്‍ എസ് ക്ലാസ് നയിച്ചു.
0 Comments