'സ്ഥാപത്യം ' ദേശീയ സെമിനാര്‍ സമാപിച്ചു. വസ്തു വിദ്യാഗുരുകുലവുമായി ചേര്‍ന്നു ഏറ്റുമാനൂരപ്പന്‍ കോളേജ്,മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ സെമിനാറില്‍ വാസ്തു ശാസ്ത്ര പണ്ഡിതനായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യ അതിഥിയായിരുന്നു. വാസ്തു ശാസ്ത്രത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.കാണിപ്പയ്യൂരിന്റെ മകന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ആമുഖ പ്രഭാഷണം നടത്തി. വാസ്തുശാസ്ത്രവും, പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വസ്തുവിദ്യാഗുരുകുലത്തിലെ ദീപ്തി. പി. ആര്‍. ക്ലാസ്സ് എടുത്തു. Dr. A. മോഹനാക്ഷന്‍ നായര്‍, കോളേജ് പ്രിന്‍സിപ്പാള്‍ ആര്‍. ഹേമന്ത് കുമാര്‍, ദേവമതാ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ Dr. ഫിലിപ്പ് ജോണ്‍, മായ. കെ. നായര്‍, Dr. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments