Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പിന് കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ തിരിതെളിഞ്ഞു.



സ്റ്റുഡന്റ് പോലീസ് കേഡറ്റ്  അവധിക്കാല ക്യാമ്പിന് കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍  തിരിതെളിഞ്ഞു. ക്രിസ്മസ് അവധിക്കാല ക്യാമ്പ്  മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുജ മേരി തോമസ് അധ്യക്ഷയായിരുന്നു. ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ ഒരുക്കുന്ന കമ്മ്യൂണിറ്റി പാര്‍ക്കിന്റെ ഉദ്ഘാടനം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സൈന്നമ്മ ഷാജു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി എലിസബത്ത്, എസ്.പി.സി ഡ്രില്‍ ഇന്‍സ്ട്രക്ടര്‍  അനില ബാബു, കമ്മ്യൂണിറ്റി പോലീസ്  ഓഫീസര്‍ ജിനോ തോമസ്,  ബിന്‍സി മോള്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ദേവു മറിയം, ടോം പി ജോണ്‍,  ചിക്കു ചാക്കോ, ഷെബിന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ നടത്തുന്ന പരിശീലനങ്ങള്‍ക്ക്  നേതൃത്വം നല്‍കും. സെന്റ്‌മൈക്കിള്‍സ് സ്‌കൂളിലെ 88 വിദ്യാര്‍ത്ഥികള്‍  ക്യാമ്പില്‍ പങ്കുചേര്‍ന്നു. ജനുവരി രണ്ടിന് പഠന യാത്രയോടെ ക്യാമ്പ് അവസാനിക്കും.




Post a Comment

0 Comments