യുണൈറ്റഡ് കാത്തലിക് ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ന്യൂനപക്ഷ സംരക്ഷണ യാത്രയ്ക്ക് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി. നവംബര്‍ 23ന് കാസര്‍കോട് നിന്നും ആരംഭിച്ച മാര്‍ച്ച് ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരത്ത് സമാപിക്കും. ജാഥാ ക്യാപ്റ്റനും, സംസ്ഥാന പ്രസിഡണ്ടുമായ അഡ്വക്കേറ്റ് ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നയിക്കുന്ന ലോങ്ങ് മാര്‍ച്ചിന് ഏറ്റുമാനൂര്‍ കുരിശു പള്ളിക്കവലയില്‍ നല്‍കിയ സ്വീകരണത്തിന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പള്ളി വികാരി ഫാദര്‍ ജേക്കബ് ചക്കാത്തറ, കണ്‍വീനര്‍ സെബാസ്റ്റ്യന്‍ പുല്ലാട്ടു കാല, രാജു, ജോയ് പൂവാനിക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിഴിഞ്ഞം അടക്കമുള്ള സമീപകാല സംഭവവികാസങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളെകുറിച്ചും അവകാശ ലംഘനങ്ങളെ കുറിച്ചും ജാഥ അംഗങ്ങള്‍ വിശദീകരിച്ചു.
0 Comments